മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.

8 January 2011

വിരുന്നുകാരൻ - Virunnukaran - ചങ്ങമ്പുഴ കൃഷ്ണപിള്ള

ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-
രുൾക്കുളിരേകും വിരുന്നുകാരൻ
മായികജീവിതസ്വപ്നശതങ്ങളെ-
ച്ചായം പിടിപ്പിക്കും ചിത്രകാരൻ
ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി-
ന്നേന്തി വന്നെത്തിയ ദൈവദൂതൻ.


എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 3-മിനിട്ട് 42-സെക്കന്റ്.



നിൻ കനിവിൻ നിധികുംഭത്താലേവമെ-
ന്നങ്കസ്ഥലം നീയലങ്കരിയ്ക്കേ,
എന്തിനെനിയ്ക്കിനിയന്യസമ്പത്തുകൾ
സംതൃപ്തനായ് ഞാൻ ജഗൽപിതാവേ!
ത്വൽക്കൃപാബിന്ദുവും മൌലിയിൽച്ചൂടിയി-
പ്പുൽക്കൊടി നിൽപ്പു, ഹാ, നിർവൃതിയിൽ!

ഭാവപ്രദീപ്തമാമെന്റെമനംപോലെ, യി-
പ്പൂവിട്ട മുറ്റം പരിലസിപ്പൂ;
പിച്ചവെച്ചെത്തുമെന്നോമനപ്പൈതലിൻ-
കൊച്ചിളം കാലടിപ്പാടു ചൂടി!
ധന്യമായെന്മിഴി രണ്ടുമിന്നാനന്ദ-
ജന്യമായീടുമിക്കണ്ണുനീരിൽ!

ആയിരം ജന്മങ്ങളാർജ്ജിച്ച പുണ്യങ്ങ-
ളാകാരമേന്തിയണഞ്ഞപോലെ,
കൈവല്യകേന്ദ്രമേ, കമ്പിതമായൊരെൻ-
കൈകളിലെങ്ങനെ നീയൊതുങ്ങി?

Listen - High Quality

കേള്‍ക്കൂ..

4 അഭിപ്രായങ്ങൾ:

Sabu Hariharan said...

ചങ്ങമ്പുഴയെ വീണ്ടും വീണ്ടും നമിക്കുന്നു.

നന്ദി.

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) said...

അവിചാരിതമായെത്തി
ആസ്വദിച്ചു കേട്ടു

റൊമ്പ നന്ദ്രി

അസീസ്‌ said...

നല്ല സംരംഭം.
അഭിനന്ദനങ്ങള്‍..

ഷബീബ് കൂട്ടായി said...

നന്ന്